തൊടുപുഴയിലെ ബാറിലെ അക്രമം; രണ്ട് പേരെ ഡിവൈഎഫ്‌ഐയില്‍നിന്നും പുറത്താക്കി

Posted on: September 14, 2019 3:24 pm | Last updated: September 14, 2019 at 3:24 pm

തൊടുപുഴ: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേരെ ഡിവൈഎഫ്‌ഐ പുറത്താക്കി. മുതലക്കോടത്തെ ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവര്‍ക്കെതിരെയാണു നടപടിയെടുത്തത്.

ബാര്‍ ഹോട്ടലില്‍ പുലര്‍ച്ചെ ഒന്നേമുക്കാലോടെ മദ്യം ചോദിച്ചെത്തിയ എസ്എഫ്‌ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുതലക്കോടം മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിള്ളി ഉള്‍പ്പെട്ട നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ മര്‍ദിച്ച്, പോക്കറ്റിലുണ്ടായിരുന്ന 22,000 രൂപ കവര്‍ന്നുവെന്നാണ് കേസ്. തൊടുപുഴയിലെ ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ യോടെയായിരുന്നു സംഭവം.മാത്യൂസ് കൊല്ലപ്പിള്ളി ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയതെന്നു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സ്ഥിരീകരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.