നാടുകാണി ചുരത്തിൽ ഇരുചക്രവാഹനങ്ങൾ ഓടിത്തുടങ്ങി

Posted on: September 14, 2019 3:29 pm | Last updated: September 14, 2019 at 3:29 pm
നാടുകാണി ചുരത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഓടി തുടങ്ങിയപ്പോള്‍

എടക്കര: നാടുകാണി ചുരത്തിൽ ഇരുചക്രവാഹനങ്ങൾ ഓടി തുടങ്ങി. സാഹസികമായാണ് ഇരുചക്രവാഹനം കടന്നുപോകുന്നത്. വിദഗ്ധരടക്കമുള്ള 15 തൊഴിലാളികൾ ഉൾപ്പെട്ട സംഘം 10 ദിവസമായി പാറ നീക്കാനുള്ള കഠിനശ്രമം തുടരുകയാണ്. ഉരുളും പ്രളയവും തകർത്ത സഞ്ചാരികളുടെ ഇഷ്ടപാതയിൽ വരും ദിവസങ്ങളിൽ നാല് ചക്ര വാഹനങ്ങൾക്ക് കൂടി കടന്നു പോകാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ചുരത്തിൽ തകരപ്പാടിക്കും തേൻ പാറക്കും ഇടയിൽ മൂന്നിടത്തായാണ് വൻ പാറക്കൂട്ടമുള്ളത്. നാടുകാണി-പരപ്പനങ്ങാടി പാതയുടെ വഴിക്കടവ് ആനമറി മുതൽ സംസ്ഥാന അതിർത്തി വരെയുള്ള 12 കിലോമീറ്റർ ഒക്ടോബറിൽ കമ്മീഷൻ ചെയ്യാനിരിക്കേയാണ് ഉരുൾപൊട്ടൽ പാതയെ തകർത്തറിഞ്ഞത്.