Connect with us

Sports

ഇനി ടി20 ആവേശം

Published

|

Last Updated

ധർമശാലയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് നൽകിയ സ്വീകരണം

ധർമശാല: ലോകകപ്പിന് ശേഷം ടീം ഇന്ത്യ ആദ്യമായി സ്വന്തം നാട്ടിൽ പരമ്പരക്കിറങ്ങുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക്‌ നാളെ ധർമശാലയിൽ തുടക്കം കുറിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസ് പര്യടനം നടത്തിയ ഇന്ത്യ മൂന്ന് ഫോർമാറ്റുകളിലും വിജയക്കൊടി പാറിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് കോലിപ്പട ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക.

പകൽ സമയം ഇടക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. പക്ഷേ മത്സരം രാത്രിയായതിനാൽ കളി തടസ്സപ്പെടാൻ സാധ്യത കുറവാണ്്.
ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ധർമശാലയിൽ തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ വലിയ സ്‌കോർ പിറന്നാൽ അത്ഭുതപ്പെടാനില്ല. പക്ഷേ, മഴയെ തുടർന്ന് പിച്ച് വെയിലിൽ ഉണക്കാൻ കഴിയാത്തത് ബൗളർമാരെ തുണച്ചേക്കും. മഞ്ഞുവീഴ്ച മത്സരത്തിൽ നിർണായകമായേക്കാം. പിച്ച് പേസ് ബൗളർമാരെ തുണച്ചാൽ കഗിസോ റബാഡ, ജൂനിയർ ദാല തുടങ്ങിയവർ ഇന്ത്യൻ ബാറ്റ്മാന്മാരെ പരീക്ഷിക്കും.
വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ബൗളർമാർ മികച്ച ഫോമിലായിരുന്നു. നവദീപ് സെയ്‌നിയാണ് ഇന്ത്യൻ പേസ് ആക്രമണത്തെ നയിച്ചത്. സെയ്്നിയും ഖലീൽ അഹ്്മദും ദീപക് ചാഹറും പേസ് ആക്രമണത്തെ നയിക്കും. ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയും അവസാന ഇലവനിലുണ്ടാകും.

കഴിഞ്ഞ വർഷം ഇതേ ഗ്രൗണ്ടിൽ നടന്ന ട്വി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയം രുചിച്ചിരുന്നു. അന്ന് 200 റൺസ് പിന്തുടർന്നാണ് ദക്ഷിണാഫിക്ക വിജയം കണ്ടത്.
ഇതുവരെ 13 ടി20കളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ ഏറ്റുമുട്ടിയത്. അതിൽ എട്ട് എണ്ണത്തിൽ വിജയം ഇന്ത്യക്കൊപ്പം നിന്നു. അഞ്ച് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോൾ ഒരെണ്ണം ഉപേക്ഷിച്ചു. ഇന്ത്യക്കായി രോഹിത് ശർമയും ശിഖർ ധവാനും ഓപൺ ചെയ്യും. ഈ വർഷം ടി20യിൽ ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്. വെസ്റ്റിൻഡീസിനെതിരായ അവസാന പരമ്പരയിൽ അവർ 3-0 ത്തിന് വിജയിച്ചിരുന്നു.

---- facebook comment plugin here -----

Latest