എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി ഫെബ്രുവരി എട്ടിന്

Posted on: September 14, 2019 2:31 pm | Last updated: September 14, 2019 at 2:31 pm
മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി പ്രഖ്യാപനവും ടീം ഒലീവ് സമർപ്പണവും കോട്ടക്കലിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കൽ: യുവത്വം കർമനിരതമാകുന്നതിലൂടെയാണ് സമൂഹത്തിൽ പരിവർത്തനം സാധ്യമാകുന്നതെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി. മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി പ്രഖ്യാപനവും ടീം ഒലീവ് ലോഞ്ചിംഗും കോട്ടക്കലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി എട്ടിന് തിരൂരിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി യുവനിരയെ കർമ സേവന രംഗത്ത് അണിനിരത്തും. കർമ പദ്ധതികളും നടപ്പാക്കും.

ജില്ലയിലെ 69 സർക്കിളുകളിൽ നിന്നായി തിരഞ്ഞെടുത്ത 2,500 സന്നദ്ധ സംഘം അംഗങ്ങളെയാണ് സമർപ്പിച്ചത്.
ടീം ഒലീവിന്റെ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ നടത്തി.
ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി അധ്യക്ഷത വഹിച്ചു.

റഹ്‌മത്തുല്ല സഖാഫി എളമരം, ജില്ലാ വൈസ് പ്രസിഡന്റ് സീതിക്കോയ തങ്ങൾ, ജലാലുദ്ദീൻ ജീലാനി, പൊന്മള മുഹ്‌യുദ്ദീൻ കുട്ടി ബാഖവി, പി കെ എം സഖാഫി ഇരിങ്ങലൂർ, ഊരകം അബ്ദുർറഹ്‌മാൻ സഖാഫി പ്രസംഗിച്ചു.