മരട് ഫ്ളാറ്റ് വിഷയത്തില്‍ ഇടപെടും; എങ്ങിനെയെന്ന് പിന്നീട് പറയാം: ഗവര്‍ണര്‍

Posted on: September 14, 2019 1:58 pm | Last updated: September 14, 2019 at 7:40 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും എങ്ങനെ ഇടപെടുമെന്ന കാര്യം പിന്നീടു പറയാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്ന വിഷയമായതിനാല്‍ എങ്ങനെയാകും തന്റേയോ സര്‍ക്കാറിന്റേയോ ഇടപെടലെന്ന് പറയാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു ഇന്‍സ്‌പെക്ടര്‍ ആയി പ്രവര്‍ത്തിക്കുകയല്ല തന്റെ ജോലി. പകരം ഒരു മേല്‍നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സംസാരിക്കാമെന്നു ഗവര്‍ണര്‍ നേരത്തേ അറിയിച്ചിരുന്നു. നിയമപരിധിക്കുള്ളില്‍നിന്നു സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടു നടപടികളെടുക്കാമെന്നാണു ഗവര്‍ണറുടെ നിലപാട്‌