സഊദിയില്‍ അരാംകോ എണ്ണ ഫാക്ടറികള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

Posted on: September 14, 2019 12:57 pm | Last updated: September 14, 2019 at 7:41 pm

ജിദ്ദ: സഊദിയിലെ രണ്ട് അരാംകോ എണ്ണ ഫാക്ടറികളില്‍ ഡ്രോണ്‍ ആക്രമണം. ഇതേത്തുടര്‍ന്ന് ഫാക്ടറികളില്‍ വന്‍ അഗ്‌നിബാധ ഉണ്ടായി. അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു അബ്‌ഖൈക്കിലെ അരാംകോ പ്ലാന്റിലേക്കും ഖുറൈസിലെ എണ്ണപ്പാടത്തേക്കുമാണ് ശനിയാഴ്ച പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്.

ഡ്രോണ്‍ ആക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ അരാംകോ ഏണ്ണപ്പാടങ്ങള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആക്രമണത്തിണന് പിന്നില്‍ ഹൂതികളാണോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.