കോളജിന് മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

Posted on: September 14, 2019 10:50 am | Last updated: September 14, 2019 at 12:59 pm

ലക്‌നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തനിലയില്‍ . ഉത്തര്‍പ്രദേശിലെ ജലോന്‍ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റര്‍ കോളജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്.

പ്രതിമയുടെ തലഭാഗം വേര്‍പെടുത്തിയ നിലയിലാണ്. പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണല്‍ എസ്പി അവധേശ് കുമാര്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.