Connect with us

Kerala

റിപ്പോര്‍ട്ട് തെറ്റെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്ന് പ്രതിപക്ഷ നേതാവ്; കോടിയേരിയും ഫ്ളാറ്റുടമകളെ കാണുന്നു

Published

|

Last Updated

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് സര്‍ക്കാര്‍ വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം.സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം ഫഌറ്റിലെ താമസക്കാരെ കാണുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മരടിലെത്തി. ഇപ്പോള്‍ താമസക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണദ്ദേഹം.