Connect with us

National

വിദേശ ബേങ്കില്‍ നിക്ഷേപം; അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. ജനീവയിലെ എച്ച് എസ് ബി സി ബേങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എച്ച്എസ്ബിസി ബേങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ദേശീയ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അംബാനി കുടുംബത്തിന്റെ വക്താവ് വിശദീകരിച്ചു.

Latest