ചരമം: സഫാരി മൊയ്തീൻകുട്ടി ഹാജിയുടെ ഉമ്മ നിര്യാതയായി


 
Posted on: September 13, 2019 9:19 pm | Last updated: September 13, 2019 at 10:48 pm

കുമരനെല്ലൂർ: കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ സെക്രട്ടറി സഫാരി എൻ മൊയ്തീൻകുട്ടി ഹാജിയുടെ ഉമ്മ മാരായംകുന്ന് കൊടിക്കാംകുന്ന് ആയിഷക്കുട്ടി (85) നിര്യാതയായി. പരേതനായ നമ്പ്രത്ത് അബ്ദുല്ല മുസ് ലിയാരുടെ ഭാര്യയാണ്.

മറ്റു മക്കൾ: മുഹമ്മദ് ഹസൻ, മറിയക്കുട്ടി, സഫിയ, അബ്ദുൽ ഹമീദ്, ബഷീർ, നാസറുദ്ദീൻ (മുസ്ലിം ജമാഅത്ത് കുമരനെല്ലൂർ
സർക്കിൾ ജനറൽ സെക്രട്ടറി), സൗദ, അബ്ദുൽഗഫൂർ, അബ്ദുൽ റഷീദ്. മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ, മൊയ്തീൻ, അബ്ദുറഹ്മാൻ മുഈനി, ഫാത്വിമ, റുഖിയ, ആഇശ, സൗദ, നസ്വീമ, ബഷീറ, സുഹ്റ. മയ്യിത്ത് ഖബറടക്കം ശനിയാഴ്ച
ഉച്ചക്ക് ഒരു മണിക്ക് മാരായംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി വസതി സന്ദർശിച്ചു പ്രാർഥന നടത്തി.