റോളാമാള്‍ പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

Posted on: September 13, 2019 6:58 pm | Last updated: September 13, 2019 at 6:58 pm
ഷാര്‍ജയില്‍ നടക്കുന്ന റോളാമാള്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിക്കുന്നു

ഷാര്‍ജ: റോളാമാളിലെ കായിക പ്രതിഭകളെ അണിനിരത്തി ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഷാര്‍ജയില്‍ വെച്ച് നടക്കുന്ന മൂന്നാമത് റോളാമാള്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. മുന്‍ ദേശീയ ഫുട്ബോള്‍ താരവും നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ താരവുമായ മുഹമ്മദ് റാഫിയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ഷാര്‍ജയുടെ ബിസിനസ് കേന്ദ്രമായ റോളാമാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രീമിയര്‍ ലീഗിന്റെ ലോഗോ മുഹമ്മദ് റാഫിയില്‍ നിന്ന് എ എസ് എം ഗ്രൂപ്പ് ചെയര്‍മാന്‍ മശ്ഹൂദ് സിറ്റിസണ്‍ നഗര്‍ ഏറ്റുവാങ്ങിയാണ് ലോഗോ പ്രകാശനം നടത്തിയത്. റോളാമാളിലെ ബിസിനസ് സംരഭകരായ അസ്ലം നെല്ലിക്കുന്ന്, ജിന്ന മാണിക്കോത്ത്, ഫൈസല്‍ കൂലിയാട്, ഫഹദ് ചിത്താരി, ഫൈസല്‍ അശ്ഫാഖ്, ലത്തീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.