പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

Posted on: September 13, 2019 6:57 pm | Last updated: September 13, 2019 at 6:57 pm

ദുബൈ: കോഴിക്കോട് ജില്ലാ കെ എം സി സി ഈ മാസം 27ന് സംഘടിപ്പിക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ‘സമകാലീന ഇന്ത്യയില്‍ സ്വത്വ രാഷ്ട്രീയത്തിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി നാല് പേജില്‍ കവിയാത്ത പ്രബന്ധങ്ങളാണ് അയക്കേണ്ടത്.

[email protected] എന്ന ഇ- മെയില്‍ വിലാസത്തില്‍ ഈ മാസം 20ന് മുമ്പ് ലഭിക്കത്തക്ക രീതിയിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. വിജയികള്‍ക്ക് ഈ മാസം 27ന് ദുബൈ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വിവരങ്ങള്‍ക്ക് 0556676846, 0506766835