രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Posted on: September 13, 2019 6:55 pm | Last updated: September 13, 2019 at 6:55 pm


അബുദാബി: സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കമ്മ്യൂണിറ്റി പോലീസുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്ററില്‍ നടന്ന ക്യാമ്പില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. അബുദാബി കമ്മ്യൂണിറ്റി പോലീസിലെ ഹുദ നബ്ഹാന്‍ യറൈബി,ആയിഷ അലി അല്‍ ഷെഹിഹി, മൊയാദ് റാദി, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രെട്ടറി ബിജിത് കുമാര്‍, റജീദ് പട്ടോളി, ഹാരിസ് എന്നിവര്‍ സാസംസാരിച്ചു. കേരള സോഷ്യല്‍ സെന്റര്‍ ഭാരവാഹികളും വളണ്ടിയര്‍ വിഭാഗവും ക്യാമ്പിന് നേതൃത്വം നല്‍കി.