വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കൂ; നേടൂ സമ്മാനം

Posted on: September 13, 2019 6:53 pm | Last updated: September 13, 2019 at 6:53 pm

ദുബൈ: വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കുന്നവര്‍ക്കായി ദുബൈയില്‍ മത്സരത്തിന് വേദിയൊരുങ്ങുന്നു. മൊത്തം 30,000 ദിര്‍ഹമാണ് സമ്മാനം. കേക്ക് നിര്‍മാണത്തില്‍ പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കാതെ സ്വയം ഉണ്ടാക്കുന്നവയായിരിക്കണം മത്സരത്തിനെത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസിംഗാണ് മത്സരത്തിന് വേദിയൊരുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി പേര് റജിസ്റ്റര്‍ ചെയ്യാം. ഈമാസം 26 ആണ് അവസാന സമയം. www.uaesbest.com എന്ന വെബ്സൈറ്റില്‍ മത്സരത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കും. 250 ദിര്‍ഹമാണ് റജ്സ്ട്രേഷന്‍ ഫീസ്. നിബന്ധനകള്‍ക്ക് വിധേയമായി കേക്ക് ഉണ്ടാക്കുന്നവര്‍ 28ന് ഒരേ വേദിയില്‍ കേക്കുകള്‍ എത്തിക്കും. അതില്‍ നിന്ന് പ്രമുഖ ഷെഫുകള്‍ ഉള്‍പ്പെടുന്ന വിദഗ്ദ സമിതി ഇരുപത് പേരെ കണ്ടെത്തും. ഒക്ടോബര്‍ നാലിന് നടക്കുന്ന മെഗാ ഫിനാലെയിലായിരിക്കും ജേതാക്കളെ നിശ്ചയിക്കുന്നത്.

ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000, രണ്ടാം സ്ഥാനത്തിന് 10,000, മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹം വീതമായിരിക്കും സമ്മാനമെന്ന് സി ഇ ഒ ഫൈസല്‍ അബ്ദുല്‍ കരീം പറഞ്ഞു.
ഡോ. കരീം വെങ്കിടങ്ങ്, ശിഹാബ് ശംസുദ്ദീന്‍, ആര്‍ കെ പള്‍സസ് പ്രതിനിധി പുരുഷോത്തമന്‍, ജിജോ ജമാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.