Connect with us

Kerala

ബംഗാളില്‍ ഇടത് സംഘടനകളുടെ കൂറ്റന്‍ റാലിക്കിടെ സംഘര്‍ഷം

Published

|

Last Updated

കൊല്‍ക്കത്ത: നീണ്ട ഇടവേളക്ക് ശേഷം പശ്ചിമ ബംഗാളില്‍ ഇടത് യുവജന- വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കും കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിനുമെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും നേതൃത്വം നല്‍കി പ്രക്ഷോഭത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഇന്ന് രാവിലെ ഹൗറയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പുറപ്പെട്ട മാര്‍ച്ച് വഴിയില്‍ പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.

സെക്രട്ടേറിയറ്റിന് കിലോമീറ്റര്‍ അകലെ വന്‍ ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി സമരക്കാര്‍ക്കും പോലീസുകാര്‍ക്കും പരുക്കേറ്റു. ലാത്തിച്ചാര്‍ജില്‍ ചിതറിയോടി പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.

സിംഗൂരില്‍ നിന്ന് ഇന്നലെ തുടങ്ങിയ മാര്‍ച്ചാണ് ഇന്ന് വലിയ സംഘര്‍ഷത്തിലെത്തിച്ചത്. മമത സര്‍ക്കാറിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ചെറുപ്പക്കാരും കര്‍ഷകരും തൊഴിലാളികളും നിരന്തര സമര രംഗത്തേക്കിറങ്ങുകയാണെന്നും വരും നാളുകളില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും ഇടത് നേതാക്കള്‍ പറഞ്ഞു.

Latest