പ്രളയ ബാധിതര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

Posted on: September 13, 2019 11:52 am | Last updated: September 13, 2019 at 11:52 am


കൂരിയാട്: വേങ്ങര പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പ്രളയ ദുരിതം അനുഭവിച്ച കൂരിയാട് പ്രദേശവാസികള്‍ക്ക് ഡി വൈ എഫ് ഐ കൂരിയാട് യൂണിറ്റ് ഓണക്കോടി വിതരണം ചെയ്തു. 250 ഓളം കുടുംബങ്ങളുടെ വീടുകളിലാണ് പ്രവര്‍ത്തകര്‍ ഓണക്കോടി വിതരണം ചെയ്തത്.

പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി നിന്ന സൈതു മോനെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി നേത്യത്വം നല്‍കിയ കസ്മ ക്ലബിനെയും നാട്ടിലെ മുതിര്‍ന്ന കാരണവന്‍മാരെയും പരിപാടിയില്‍ ആദരിച്ചു.
സി പി എം വേങ്ങര എല്‍ സി സെക്രടറി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എ സനല്‍ അധ്യക്ഷനായ പരിപാടിയില്‍ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി പി പി ഷാഹുല്‍ ഹമീദ് സ്വാഗതവും പറഞ്ഞു. സി കലാം, കെ പി സുന്ദരന്‍, ടി കെ മന്‍സൂര്‍, ചിന്മയാനന്ദ്, ഷിബിന്‍ ലാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കെ കെ രാമകൃഷണന്‍, ടി കെ നൗഷാദ്, ഡോ. സാദിഖ് തങ്ങള്‍, സി റഫീഖ് എന്നിവര്‍ സംസാരിച്ചു.