കള്ളപ്പണ കേസ്: ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Posted on: September 13, 2019 10:19 am | Last updated: September 13, 2019 at 10:23 am

ബംഗളൂരു: കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കർണാടക കോൺഗ്രസ് നേതാവ് ടി കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അദ്ദേഹത്തിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാകുന്നത്. കസ്റ്റഡി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഇ ഡി ആവശ്യപ്പെട്ടേക്കും.

ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ഇന്നലെ എൻഫോഴ്സ്മെൻറ് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് വഴി ശിവകുമാർ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം.