Connect with us

Saudi Arabia

സഊദി-ഇറാഖ് അതിർത്തി ഒക്ടോബറിൽ തുറക്കും

Published

|

Last Updated

അറാർ/റിയാദ്: മൂന്ന് പതിറ്റാണ്ടായി അടച്ചിട്ടിരുന്ന സഊദി അറേബ്യയും- ഇറാഖും തമ്മിൽ അതിർത്തി പങ്കിടുന്ന അൽ ജദീദ അറാർ ക്രോസിംഗ് വാണിജ്യാവശ്യനങ്ങൾക്കായി ഒക്ടോബർ പതിനഞ്ച് മുതൽ തുറക്കുമെന്ന് ഇറാഖിലെ സഊദി അംബാസഡർ അബ്ദുൽ അസീസ് അൽ ഷമ്മരി അറിയിച്ചു.

1990 ൽ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തോടെയാണ് സഊദി അതിർത്തി അടച്ചത്. തുടർന്ന് നീണ്ട 29 വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് അതിർത്തി വീണ്ടും തുറക്കുന്നത് , നിലവിൽ ഹജ്ജ് സീസണിൽ മാത്രമായിരുന്നു അറാർ വഴിയുള്ള ഹാജിമാർക്ക് പ്രവേശനം നൽകിയിരുന്നത് നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന് ശേഷം 2015-ൽ ആണ് സഊദി അറേബ്യ ഇറാഖിൽ എംബസി വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചത്, 2017 ൽ സഊദി വിദേശ കാര്യ മന്ത്രിയായിരുന്ന ആദിൽ അൽ ജുബൈറിന്റെ ഇറാഖ് സന്ദർശനത്തോടെയാണ് വീണ്ടും അതിർത്തി തുറക്കാൻ തീരുമാനമായത്
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനും വ്യാപാര മേഖലയിൽ വാൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും സഊദി അംബാസഡർ അബ്ദുൽ അസീസ് അൽ-ഷമ്മരി അഭിപ്രായപ്പെട്ടും അതിർത്തി തുറക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ നിരവധി വർഷങ്ങളായി നടന്നുവരികയായിരുന്നു.

പുതിയ തീരുമാനത്തോടെ ഇറാഖിന് അതിന്റെ അറബ് പാരമ്പര്യത്തിലേക്ക് മടങ്ങിവരാനും മറ്റ് അറബ് രാജ്യങ്ങൾക്ക് ഇറാഖുമായുള്ള ബന്ധം ശക്തമാക്കുന്നതിനും സഹായകരമാവുമെന്ന് ഇറാഖ് പാർലിമെന്റ് അംഗം ജാബിർ അൽ ജാബിരി പറഞ്ഞു.