Connect with us

National

ചാന്ദ്രയാന്‍ 2വിന്റെ പരാജയം മോദിയുടെ നിര്‍ഭാഗ്യം: കുമാരസ്വാമി

Published

|

Last Updated

ബെംഗളൂരു: ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതാണ് ചാന്ദ്രയാന്‍ 2 പരാജയപ്പെടാന്‍ കാരണമായതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പ്രധാനമന്ത്രിയുടെ നിര്‍ഭാഗ്യം കഴിഞ്ഞ ഒരു ദശാബ്ദമായി ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ക്ക് വിനയാകുകയായിരുന്നു.

ചാന്ദ്രയാന്‍ 2 താന്‍ തന്നെ ലാന്‍ഡുചെയ്യുന്നുവെന്ന സന്ദേശം നല്‍കാനാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. ശാസ്ത്രജ്ഞരില്‍ നിന്ന് നേട്ടം പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചു. ചാന്ദ്രയാന്‍ 2നായി 12 വര്‍ഷത്തോളം കഠിനാധ്വാനമാണ് ശാസ്ത്രജ്ഞര്‍ നടത്തിയത്. എന്നാല്‍ പ്രചാരണം ലഭിക്കാന്‍ വേണ്ടി മാത്രം മോദി ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ എത്തുകയായിരുന്നു. അദ്ദേഹം അവിടെ കാലെടുത്ത് വെച്ചത് ശാസ്ത്രജ്ഞര്‍ക്ക് നിര്‍ഭാഗ്യമായി മാറുകയായിരുന്നു- കുമാരസ്വാമി പരിഹസിച്ചു.

ചന്ദ്രയാന്‍2 സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടത്തിലെത്തിയ ദിവസമായിരുന്നു മോദി ബെംഗളൂരുവില്‍ എത്തിയത്. പക്ഷെ സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയ വിക്രം ലാന്‍ഡറില്‍ നിന്ന് പിന്നീട് സിഗ്‌നലുകള്‍ ലഭിക്കാതെ പോകുകയായിരുന്നു.

Latest