തരൂരിന്റെ ‘ദ ഹിന്ദു വേ’ പുസ്തകം പുറത്തിറങ്ങി

Posted on: September 12, 2019 10:30 pm | Last updated: September 12, 2019 at 10:30 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റഎ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ’ പ്രകാശം ചെയ്തു. ഡല്‍ഹി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡോ. കരണ്‍ സിംഗാണ് പ്രകാശനം നിര്‍വഹിച്ചത്. ജയ്ശ്രീറാം വിളികളുടെ പേരില്‍ ആളുകളെ കൊല ചെയ്യുന്നത് ഹിന്ദുത്വമല്ലെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കരണ്‍ സിംഗ് പറഞ്ഞു. ഹിന്ദുത്വത്തെക്കുറിച്ചാണ് ശശി തരൂരിന്റെ
പുസ്തകം പ്രതിപാദിക്കുന്നത്.