യു ഡി എഫിനായി പാലായില്‍ 14ന്‌ പി ജെ ജോസഫ് ഇറങ്ങും

Posted on: September 12, 2019 10:03 pm | Last updated: September 13, 2019 at 11:03 am

കോട്ടയം: പാല ഉപതിരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് അടക്കമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ മുന്നണിക്കൊപ്പം പ്രചാരണ രംഗത്തേക്ക് ഇറങ്ങുന്നു. ഇന്ന് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ മുന്നണിക്കൊപ്പം പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ചു. നേരത്തെ യു ഡി എഫ് സ്ഥാനാര്‍ഥിക്കായി ഒറ്റക്ക് പ്രചാരണം നടത്തുമെന്നായിരുന്നു പി ജെ ജോസഫ് പറഞ്ഞിരുന്നത്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നതിനാല്‍ യു ഡി എഫ് നേതൃത്വം ഇടപെടുകയും ജോസഫ്, ജോസ് കെ മാണി വിഭാഗത്തോട് പരസ്പരമുള്ള പ്രകോപനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേര്‍ന്ന് പുതിയ തീരുമാനം കൈക്കൊണ്ടത്.
14ന് നടക്കുന്ന പാല നിയോജക മണ്ഡലം യു ഡി എഫ് നേതൃയോഗത്തില്‍ പി ജെ ജോസഫ് പങ്കെടുക്കും.