പി കെ ശശിയെ സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

Posted on: September 12, 2019 9:26 pm | Last updated: September 13, 2019 at 10:03 am

പാലക്കാട്: ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സസ്‌പെന്‍ഷനിലായിരുന്ന പി കെ ശശി പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയാണ് ശശിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തു.
ആറ് മാസത്തേക്കായിരുന്നു നേരത്തെ ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.