ഷോളയാര്‍ ഡാം നിറയുന്നു: ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം

Posted on: September 12, 2019 8:21 pm | Last updated: September 12, 2019 at 10:57 pm

തൃശൂര്‍: വനമേഖലയില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് എത്തുന്നതിനാല്‍ ഷോളയാര്‍ ഡാമിലെ ജനനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലനിരപ്പ് ബ്ലൂ അലര്‍ട്ട് എത്തിയ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 2658.70 അടിയാണ്. 2663 അടിയാണ് ഡാമിന്റെ പൂര്‍ണ ജലനിരപ്പ്. ഇനി അല്‍പ്പംകൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഷെട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.