സാമൂഹിക പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിയെ പ്രവാസ ലോകം ആദരിക്കുന്നു

Posted on: September 12, 2019 4:29 pm | Last updated: September 12, 2019 at 4:29 pm

ദമ്മാം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സഊദി അറേബ്യയില്‍ ജീവകാരുണ്യ മേഖലയില്‍ നിസ്വാര്‍ഥ സേവനം നടത്തി വരുന്ന ലത്തീഫ് തെച്ചിയെ പ്രവാസ ലോകം ആദരിക്കുന്നു. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ദമ്മാം ഹോളിഡേയ്സ് റെസ്റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ അബ്ദുള്‍ കരീം അബ്ദുല്ല അല്‍ ഗുലൈഖ അദ്ധേഹത്തെ മൊമന്റോ നല്‍കി ആദരിക്കും.

ലത്തീഫ് തെച്ചിയുടെ ജീവിതത്തെ ആസ്പദമാക്കി ശാന്താ തുളസീധരന്‍ എഴുതിയ ‘മരുഭൂമിയിലെ തണല്‍ മരങ്ങള്‍ ‘എന്ന പുസ്തകം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സാജിദ് ആറാട്ടുപുഴ ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് ചെറിയാന്‍ കിടങ്ങന്നൂരിന് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കും. കിഴക്കന്‍ പ്രവിശ്യയിലെ സാമുഹിക, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.