Connect with us

National

കള്ളപ്പണക്കേസ്: ഡി കെ ശിവകുമാറിന്റെ മകളെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്ന് ചോദ്യം ചെയ്യും. ഇ ഡി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐശ്വര്യക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

എട്ട് കോടി രൂപ ന്യൂഡല്‍ഹിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത കേസില്‍ ഇ ഡി ക്‌സറ്റഡിയില്‍ കഴിയുകയാണ് ശിവകുമാര്‍. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ഐശ്വര്യയെയും ചോദ്യം ചെയ്യുന്നത്. 2017 ആഗസ്റ്റിലാണ് അന്ന് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചത്. എന്നാല്‍ വ്യവസായിയായ തന്റെ ഒരു സുഹൃത്തിന്റെ പണമാണിതെന്നാണ് ശിവകുമാര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിശദീകരണം.

Latest