കാനഡയില്‍ ഒക്ടോബര്‍ 21ന് പൊതു തിരഞ്ഞെടുപ്പ്

Posted on: September 12, 2019 9:41 am | Last updated: September 12, 2019 at 3:31 pm

ഒട്ടാവ: കാനഡയില്‍ ഒക്ടോബര്‍ 21ന് പൊതു തിരഞ്ഞെടുപ്പ്. ബുധനാഴ്ച പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്‌റ്റേറ്റ് തലവന്റെ ചുമതല നിര്‍വഹിക്കുന്ന ഗവര്‍ണര്‍ ജൂലിയ പയറ്റിനോട് പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ ശിപാര്‍ശ നല്‍കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമായിരുന്നു. 2015ലാണ് ട്രൂഡോ അധികാരത്തിലെത്തിയത്.

ഭരണത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്കെതിരായ വികാരം രാജ്യത്ത് ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭരണകക്ഷിക്കെതിരായ വന്‍ പ്രചാരണമാണ് പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് നടത്തിക്കൊണ്ടിരിക്കുന്നത്.