Connect with us

Ongoing News

Primary Auxiliaries

Published

|

Last Updated

വാക്യങ്ങളിലെ ഒരു പ്രധാന ഭാഗമാണ് verb (ക്രിയ). verb കൾ രണ്ട് തരമുണ്ട്. 1. main verbs (പ്രധാന ക്രിയകൾ) 2. auxiliary verbs (സഹായ ക്രിയകൾ). main verb ഒരു പ്രവൃത്തിയെ കാണിക്കുന്നു. ഉദാ: read (വായിക്കുക), speak ( സംസാരിക്കുക), go ( പോവുക), sing (പാടുക). എന്നാൽ, auxiliary verbകൾക്ക് സ്വന്തമായി അർഥമുണ്ടാകില്ല. വാക്യങ്ങളിൽ പ്രധാന ക്രിയകളെ സഹായിക്കുക എന്നതാണ് auxiliary verbകളുടെ ജോലി.

ഇംഗ്ലീഷിൽ auxiliary verbകൾ ഇരുപത്തിനാലെണ്ണമുണ്ട്. അവയിൽ പതിനൊന്ന് auxiliary verbകൾ Primary auxiliaries എന്നും ബാക്കിയുള്ളത് modal auxiliaries എന്നുമാണ് അറിയപ്പെടുന്നത്. Primary auxiliary verbകൾക്ക് principle auxiliaries എന്നും പേരുണ്ട്. am, is, are, was, were, do, does, did, has, have, had എന്നിവയാണ് primary auxiliaries.
Main verb ഇല്ലാത്ത വാക്യങ്ങളിൽ main verb ആയും main verb ഉള്ള വാക്യങ്ങളിൽ സഹായ ക്രിയയായും പ്രവർത്തിക്കുന്നു എന്നതാണ് primary auxiliariesന്റെ പ്രത്യേകത.
Ajmal is reading an English novel എന്ന വാക്യം നോക്കൂ. ഈ വാക്യത്തിലെ പ്രധാന ക്രിയ read ആണ്. പ്രസ്തുത ക്രിയയെ continuous tense ലേക്ക് മാറ്റാൻ is എന്ന auxiliary ഉപയോഗിച്ചിരിക്കുന്നു. അതേസമയം, “Ajmal is a smart boy” എന്ന വാക്യത്തിൽ മറ്റു ക്രിയകളില്ലാത്തതിനാൽ is പ്രധാന ക്രിയയായി ഉപയോഗിച്ചിരിക്കുന്നു.

I have reached here എന്ന വാക്യത്തിലെ പ്രധാന ക്രിയ reach ആണ്. ഈ ക്രിയയെ Present perfect tense ലേക്ക് മാറ്റാൻ have എന്ന സഹായ ക്രിയ ഉപയോഗിച്ചിരിക്കുന്നു.
I have a car എന്ന വാക്യത്തിൽ പ്രധാന ക്രിയ ഇല്ലാത്തതിനാൽ have എന്ന സഹായ ക്രിയ പ്രധാന ക്രിയയായി ഉപയോഗിച്ചിരിക്കുന്നു. I don”t read novels എന്ന വാക്യത്തിൽ read പ്രധാന ക്രിയയാണ്. അതുകൊണ്ട് ഇവിടെ do ഒരു സഹായ ക്രിയയാണ്. I do my homework എന്ന വാക്യത്തിൽ പ്രധാന ക്രിയയായാണ് do ഉപയോഗിച്ചിരിക്കുന്നത്.
പ്രധാന ക്രിയയായി primary auxiliaries ഉപയോഗിക്കുമ്പോൾ is, am, are എന്നിവക്ക് “ആകുന്നു” എന്ന അർഥവും was, were എന്നിവക്ക് “ആയിരുന്നു” എന്ന അർഥവും ലഭിക്കുന്നു. അതായത് is, am, are എന്നിവയുടെ past tense ആയി was, were എന്നിവ പ്രവർത്തിക്കുന്നു. ഇതിന്റെ past participle രൂപം been ആണ്.

വാക്യത്തിലെ subject ഏകവചനമാണെങ്കിൽ is, was എന്നിവ ഉപയോഗിക്കാം.
Ajmal is a wise boy (അജ്മൽ ബുദ്ധിയുള്ള കുട്ടിയാണ്)
Suhail was in library (സുഹൈൽ ലൈബ്രറിയിലായിരുന്നു)
subject ബഹുവചനമാണെങ്കിൽ are, were എന്നിവ ഉപയോഗിക്കണം.
We are on a visit abroad( ഞങ്ങൾ പുറം രാജ്യങ്ങൾ സന്ദർശിക്കുകയാണ്)
Students were in the lab (വിദ്യാർഥികൾ ലാബിലായിരുന്നു)
Present tense വാക്യങ്ങളിൽ “I” subject ആയി വരുമ്പോൾ am ആണ് ഉപയോഗിക്കേണ്ടത്. “you” ആണ് subject എങ്കിൽ are ഉപയോഗിക്കണം.

I am a farmer (ഞാനൊരു കൃഷിക്കാരനാണ്)
you are a nice boy (നീയൊരു നല്ല കുട്ടിയാണ്)
Past tense വാക്യങ്ങളിൽ you ആണ് Subject ആയി വരുന്നതെങ്കിൽ were ആണ് ഉപയോഗിക്കേണ്ടത്.
you were a smart boy (നീയൊരു ഉത്സാഹശാലിയായ കുട്ടിയായിരുന്നു)

“ഉണ്ട്” എന്ന അർഥത്തിൽ ഉടമസ്ഥാവകാശം കാണിക്കാൻ പ്രധാന ക്രിയയായി ഉപയോഗിക്കുന്ന സഹായ ക്രിയകളാണ് have, has എന്നിവ. വാക്യത്തിലെ subject ഏകവചനമാണെങ്കിൽ has ഉം ബഹുവചനമാണെങ്കിൽ have ഉം ഉപയോഗിക്കാം. subject I, you എന്നിവയാകുമ്പോൾ have ആണ് ഉപയോഗിക്കേണ്ടത്.
Ajmal has a small house (അജ്മലിന് ഒരു ചെറിയ വീടുണ്ട്)
Students have a class today (വിദ്യാർഥികൾക്ക് ഇന്ന് ക്ലാസുണ്ട്)
I have a car ( എനിക്കൊരു കാറുണ്ട്)
You have responsibilities (നിങ്ങൾക്ക് ഉത്തരവാദിത്വങ്ങളുണ്ട്)
has, have എന്നിവയുടെ past tense ആയി had ഉപയോഗിക്കുന്നു. “ഉണ്ടായിരുന്നു” എന്ന അർഥമാണ് had നുള്ളത്.

▪ We had an exam last week ( കഴിഞ്ഞ ആഴ്ച ഞങ്ങൾക്കൊരു പരീക്ഷയുണ്ടായിരുന്നു) has, have എന്നിവയുടെ past participle രൂപം had ആണ്.

do, does എന്നിവ പ്രധാന ക്രിയയായി ഒരു വാക്യത്തിൽ വരുമ്പോൾ “ചെയ്യുന്നു” എന്ന അർഥമാണുള്ളത്. വാക്യത്തിന്റെ subject ഏകവചനമാണെങ്കിൽ does ഉം ബഹുവചനമാണെങ്കിൽ doഉം ഉപയോഗിക്കണം.
They do their homework (അവർ ഹോം വർക്ക് ചെയ്യാറുണ്ട്)
Ajmal does his duty well (അജ്മൽ അവന്റെ ഡ്യൂട്ടി ഭംഗിയായി ചെയ്യാറുണ്ട്)

I, we എന്നിവ Subject ആയി വരുന്ന വാക്യങ്ങളിൽ have ആണ് ഉപയോഗിക്കേണ്ടത്.
I do my job (ഞാനെന്റെ ജോലി ചെയ്യുന്നു)
You do your job well (നിങ്ങൾ നിങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നു)

do, does എന്നിവയുടെ past tense ആയി did ഉപയോഗിക്കുന്നു. “ചെയ്തു” എന്ന അർഥത്തിലാണ് did പ്രധാന ക്രിയയായി ഉപയോഗിക്കുന്നത്.
Ajmal did his homework (അജ്മൽ അവന്റെ ഹോം വർക്ക് ചെയ്തു.)

do, does എന്നിവയുടെ past participle രൂപം done ആണ്.
.