Connect with us

Eranakulam

മരട്: ഉത്തരവുകളിലെ പിഴവുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുകളിലെ പിഴവുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്, സമിതിയുടെ ഘടന മാറ്റിയതും മൂന്നംഗ സമിതി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതും കോടതിയുടെ അനുമതിയോടെയല്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗോള്‍ഡന്‍ കായലോരം റെസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയാണ് കോടതി ഫയലില്‍ സ്വീകരിച്ചത്.

അതേസമയം, ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനും കുടിയൊഴിപ്പിക്കല്‍ നീക്കത്തിനുമെതിരെ ഫ്ളാറ്റുടമകള്‍ തിരുവോണ ദിവസമായ ഇന്ന് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള കോടതി ഉത്തരവിനെതിരെയാണ് ഫ്ളാറ്റുടമകളുടെ പ്രതിഷേധം. എന്തൊക്കെ സംഭവിച്ചാലും ഫ്ളാറ്റ് വിട്ടുപോകില്ലെന്നും ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ഉടമകള്‍ പറഞ്ഞു. തങ്ങള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നഗരസഭ നല്‍കിയതിനു പിന്നാലെയായിരുന്നു നിരാഹാര സമര പ്രഖ്യാപനം.