ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഖത്തറിനെതിരെ, പരുക്കേറ്റ ഛേത്രി കളിക്കില്ല

    Posted on: September 10, 2019 8:12 pm | Last updated: September 11, 2019 at 12:32 am

    ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഖത്തറിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നത് നായകന്‍ സുനില്‍ ഛേത്രിയില്ലാതെ. ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഛേത്രിയില്ലാത്തത് തിരിച്ചടിയാണ്. പരുക്കേറ്റതിനാലാണ് നായകന് ഇന്നിറങ്ങാന്‍ കഴിയാത്തത്. മലയാളി താരങ്ങളായ സഹലും ആഷിഖും ഫസ്റ്റ് ഇലവനിലുണ്ടാകുമെന്നാണ് സൂചന. അനസ് എടത്തൊടിക സബ്സ്റ്റിറ്റിയൂട്ടായി ഇടം നേടിയിട്ടുണ്ട്.

    ഏഷ്യന്‍ കപ്പ് ജേതാക്കളായ ഖത്തറിന് ഫിഫ റാങ്കിംഗില്‍ 62ാം സ്ഥാനമുണ്ട്. 103ാം സ്ഥാനത്താണ് ഇന്ത്യ. ഒമാനെതിരായ മത്സരത്തില്‍ ഛേത്രിയുടെ ഗോളില്‍ ലീഡ് നേടിയിരുന്ന ഇന്ത്യ അവസാന എട്ട് മിനുട്ടില്‍ വഴങ്ങിയ രണ്ടു ഗോളുകള്‍ക്കാണ് തോറ്റത്. ഇന്ത്യന്‍ സമയം രാത്രി പത്തിന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ഖത്തര്‍ മത്സരം നടക്കുന്നത്.