Connect with us

National

അഞ്ച് മാസംകൊണ്ട് മടുത്തു: നടി ഊര്‍മിള കോണ്‍ഗ്രസ് വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്ന് അഞ്ച് മാസം കഴിയുന്നതിനിടെ സിനിമാതാരം ഊര്‍മിളാ മതോണ്ഡ്കര്‍ പാര്‍ട്ടിവിട്ടു. പാര്‍ട്ടി നിരുത്തരവാദപരമായാണ് പെരുമാറുന്നത്. നേതാക്കള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ ഗ്രൂപ്പ് വഴക്കുകളിലാണ് താത്പര്യം. തനിക്ക് വേണ്ട രൂപത്തില്‍ പ്രവര്‍ത്തക്കാനുള്ള അവസരം കോണ്‍ഗ്രസിലില്ലെന്നും രാജി തീരുമാനം അറിയിച്ച്‌കൊണ്ട് ഊര്‍മിള പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് കത്തയച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. താന്‍ പരാതി പറഞ്ഞവര്‍ക്കെല്ലാം പാര്‍ട്ടി മികച്ച സ്ഥാനങ്ങള്‍ നല്‍കിയതായും ഇവര്‍ ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനും ഊര്‍മിളക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ദയനീയ പരാജയമാണുണ്ടായത്.
ഇപ്പോള്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നേതൃത്വത്തെ കുറ്റപ്പെടുത്തി ഊര്‍മിള രാജി പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് വലിയ പ്രഹരമായിരിക്കുകയാണ്.