ഐ ഒ സിയിൽ 22 ഒഴിവ്

Posted on: September 10, 2019 3:19 pm | Last updated: September 20, 2019 at 8:03 pm

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ ഒ സി) പൈപ്പ്‌ലൈൻ ഡിവിഷനിൽ നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 22 ഒഴിവുണ്ട്. ടെക്‌നിക്കൽ അറ്റൻഡന്റ്, എൻജിനീയറിംഗ് അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടി ആൻഡ് ഐ), ജൂനിയർ ഓഫീസ് അസിസ്റ്റന്റ്എന്നീ തസ്തികകളിലാണ് നിയമനം.

എൻജിനീയറിംഗ് അസിസ്റ്റന്റിന് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. 55 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫുൾടൈം ബിരുദം നേടിയവർക്ക് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
ടെക്‌നിക്കൽ അറ്റൻഡന്റ്തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ പാസ്സാകണം. പ്രായപരിധി 28. അവസാന തീയതി സെപ്തംബർ 23. വിവരങ്ങൾക്ക https://plis.indianoilpipelines.in സന്ദർശിക്കുക.