Connect with us

Career Notification

ഡൽഹിയിൽ അസിസ്റ്റന്റ് ടീച്ചർ, ജൂനിയർ എൻജിനീയർ: 982 ഒഴിവ്

Published

|

Last Updated

അസിസ്റ്റന്റ്ടീച്ചർ (പ്രൈമറി), അസിസ്റ്റന്റ്ടീച്ചർ (നഴ്‌സറി), ജൂനിയർ എൻജിനീയർ (സിവിൽ) എന്നീ വിഭാഗങ്ങളിലെ 982 ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്ടീച്ചർ (പ്രൈമറി) വിഭാഗത്തിൽ 637ഉം അസിസ്റ്റന്റ് ടീച്ചർ (നഴ്‌സറി) വിഭാഗത്തിൽ 141ഉം ജൂനിയർ എൻജിനീയർ (സിവിൽ) വിഭാഗത്തിൽ 204ഉം ഒഴിവുകളാണുള്ളത്.

യോഗ്യത: അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി)- അമ്പത് ശതമാനം മാർക്കോടെ പ്ലസ് ടു പാസ്സായിരിക്കണം. അംഗീകൃത ബോർഡിൽ നിന്ന് എലിമെന്ററി എജ്യുക്കേഷനിൽ രണ്ട് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ അമ്പത് ശതമാനം മാർക്കോടെയുള്ള പ്ലസ് ടുവും എലിമെന്ററി എജ്യുക്കേഷനിൽ നാല് വർഷത്തെ ബിരുദവും. സി ബി എസ് ഇ നടത്തുന്ന സി ടി ഇ ടി പാസ്സായിരിക്കണം. സെക്കൻഡറി തലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി ഇവയിലേതെങ്കിലും ഒന്ന് പാസ്സായിരിക്കണം.
അസിസ്റ്റന്റ് ടീച്ചർ (നഴ്‌സറി)- അംഗീകൃത ബോർഡിൽ നിന്ന് 45 ശതമാനം മാർക്കോടെ പ്ലസ് ടു. നഴ്‌സറി ടീച്ചർ എജ്യുക്കേഷനിൽ രണ്ട് വർഷത്തിൽ കുറയാത്ത ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സാകണം. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി എഡ് (നഴ്‌സറി). സെക്കൻഡറി തലത്തിൽ ഹിന്ദി പാസ്സായിരിക്കണം.

ജൂനിയർ എൻജിനീയർ (സിവിൽ)- അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി 30. എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. ഈ മാസം 16 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്‌ടോബർ 15. വിശദ വിവരങ്ങൾക്ക് http://dsssbdelhi.gov.in/, http://dsssbonline.nic.in/ വെബ്‌സൈറ്റ് സന്ദർശിക്കുക.

Latest