സിൽക്കിൽ 90 ഒഴിവ്

Posted on: September 10, 2019 3:14 pm | Last updated: September 20, 2019 at 8:03 pm


തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ (സിൽക്ക്) വിവിധ തസ്തികകളിലായി 90 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സീനിയർ മാനേജർ (ടെക്‌നിക്കൽ) മൂന്ന് ഒഴിവ്- യോഗ്യത: നേവൽ ആർക്കിടെക്റ്റ്/ മെക്കാനിക്കലിൽ ബി ടെക്. മെക്കാനിക്കിൽ ബി ടെക്കും ഫൗൺഡ്രിയിൽ പരിചയവും. പതിനഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
മാനേജർ (ടെക്‌നിക്കൽ) ഒരു ഒഴിവ്- യോഗ്യത: ബി ടെക് മെക്കാനിക്കൽ. ബന്ധപ്പെട്ട മേഖലയിൽ പന്ത്രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 45.
മാനേജർ (എച്ച് ആർ ഡി) ഒരു ഒഴിവ്- യോഗ്യത: എം എസ് ഡബ്ല്യു (പി എം ആൻഡ് ഐ ആർ) അല്ലെങ്കിൽ എം ബി എ (എച്ച് ആർ)/ എം എച്ച് ആർ എം. പന്ത്രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 45.

മാനേജർ (ഫിനാൻസ്) ഒരു ഒഴിവ്- യോഗ്യത: എ സി എ/ സി എം എ. പത്ത് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം ഉൾപ്പെടെ മേഖലയിൽ പന്ത്രണ്ട് വർഷത്തെ പരിചയം. പ്രായപരിധി 45.

ഡെപ്യൂട്ടി മാനേജർ (സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്) മൂന്ന് ഒഴിവ്- യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സിൽ ബി ടെക്. ബന്ധപ്പെട്ട മേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 45.

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) ഒരു ഒഴിവ്- യോഗ്യത: എം കോം/ എം ബി എ ഫിനാൻസ്/ സി എം എ. ബന്ധപ്പെട്ട മേഖലയിൽ എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം. പ്രായപരിധി 42.
അസിസ്റ്റന്റ് മാനേജർ (എച്ച് ആർ ഡി) ഒരു ഒഴിവ്- യോഗ്യത: എം ബി എ (എച്ച് ആർ)/ എം എസ് ഡബ്ല്യു (പി എം ആൻഡ് ഐ ആർ)/ എം എച്ച് ആർ എം. എട്ട് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തി പരിചയം. പ്രായപരിധി 42.
അസിസ്റ്റന്റ് മാനേജർ (ടെക്‌നിക്കൽ) അഞ്ച് ഒഴിവ്- യോഗ്യത: ബി ടെക് ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ഡിപ്ലോമ. ബി ടെക് മെക്കാനിക്കൽ/ മെക്കാനിക്കൽ ഡിപ്ലോമ. ബി ടെക് സിവിൽ/ സിവിൽ ഡിപ്ലോമ. ബി ടെക്കുകാർക്ക് എട്ട് വർഷവും ഡിപ്ലോമക്കാർക്ക് പന്ത്രണ്ട് വർഷവും പ്രവൃത്തി പരിചയം. പ്രായപരിധി 42.

എൻജിനീയർ: അഞ്ച് ഒഴിവ്- ബി ടെക് നേവൽ ആർക്കിടെക്ട്. ബി ടെക് മെക്കാനിക്കൽ/ മെക്കാനിക്കൽ ഡിപ്ലോമ. ബി ടെക് സിവിൽ/ സിവിൽ ഡിപ്ലോമ. ബി ടെക് ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ഡിപ്ലോമ. ബി ടെക്കുകാർക്ക് രണ്ട് വർഷവും ഡിപ്ലോമക്കാർക്ക് അഞ്ച് വർഷവും യോഗ്യതാനന്തര പ്രവൃത്തി പരിചയം. പ്രായപരിധി 38.
സ്‌കിൽഡ് വർക്ക്മാൻ: 49 ഒഴിവ്. യോഗ്യത- വെൽഡർ/ ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മോൾഡർ/ കാർപെന്റർ/ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ മെഷിനിസ്റ്റ്/ ടർണർ, ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ/ ഷീറ്റ് മെറ്റൽ വർക്കർ/ ഇലക്‌ട്രോണിക്‌സിൽ സിവിൽ സിവിൽ ട്രേഡിൽ കെ ജി സി ഇ/ ഐ ടി ഐ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 38.
സ്‌കിൽഡ് വർക്ക്മാൻ ഓഫീസ് അസിസ്റ്റന്റ്: അഞ്ച് ഒഴിവ്. യോഗ്യത- വി എച്ച് എസ് ഇ/ പ്ലസ് ടു. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 38.
അൺ സ്‌കിൽഡ് വർക്ക് മാൻ ഹെൽപ്പർ/ അറ്റൻഡർ: 15 ഒഴിവ്. യോഗ്യത- എട്ടാം ക്ലാസ്. പ്രായപരിധി 41.
വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ സഹിതം ഇ മെയിൽ/ സ്പീഡ് പോസ്റ്റ് വഴി അപേക്ഷിക്കാം. വിലാസം The Managing Director, Steel Industrials Kerala Ltd, Silk Nagar, Athani P O, Thrissur 680 581, Kerala. ഇ മെയിൽ: [email protected] അവസാന തീയതി സെപ്തംബർ 25. വിശദ വിവരങ്ങൾക്ക് http://steelindustrials.net/ സന്ദർശിക്കുക.