Connect with us

Idukki

ജീപ്പില്‍നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസ്

Published

|

Last Updated

തൊടുപുഴ: ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന് കാണിച്ചാണ് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി് മൂന്നാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്ന് നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുഞ്ഞിന്റെ അമ്മ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും അതിനാല്‍ ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ കലക്ടറോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിരുന്നു.

---- facebook comment plugin here -----

Latest