Connect with us

Malappuram

പൂരാട വാണിഭത്തിൽ താരങ്ങളായി വളാഞ്ചേരി ഏത്തക്കായകൾ

Published

|

Last Updated

പൂരാടം വാണിഭത്തിൽ വില്‍പ്പനക്കായി വളാഞ്ചേരിയിലെ
വ്യാപാര സ്ഥാപനത്തിലെത്തിയ കാഴ്ചക്കുലകൾ

എടപ്പാൾ: പൂരാടം വാണിഭത്തിൽ താരങ്ങളായി വളാഞ്ചേരി ഏത്തക്കായകൾ. എടപ്പാൾ അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് ഇത്തവണ മികച്ച നേന്ത്രക്കുലകൾ എത്തിയത്. വളാഞ്ചേരിയിൽ നിന്നുള്ള കായ്കളാണ് ഇവിടെ വിൽപ്പനക്ക് എത്തിയിരിക്കുന്നത്.
തൂക്കത്തിലും കാമ്പിലും ഭംഗിയിലും മുന്നിട്ട് നിൽക്കുന്നത് കുലക്ക് ഏകദേശം 40 കിലോയോളം തൂക്കം വരും. രാവിലെ പതിനൊന്ന് മണിയോടെയാണ് ഈ കായക്കുല പുറത്ത് തൂക്കിയത്.

കായക്ക് കിലോക്ക് 80-90 രൂപ നിരക്കിലാണ് വില വരുന്നതെങ്കിലും കാഴ്ചക്കുലകൾ തൂക്കത്തെ അപേക്ഷിച്ച് “കമ്മച്ചം” വിലയാണ് ഈടാക്കുക. ചില സമയങ്ങളിൽ ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ലേലവും നടക്കാറുണ്ട്.

കാഴ്ചക്കുലകൾ എടപ്പാൾ അങ്ങാടിയിലെ പൂരാട വാണിഭത്തിൽ നിന്ന് ലേലം ചെയ്ത് വാങ്ങിയതാണങ്കിൽ അതിന് ഒരു പ്രൗഢി വേറെ തന്നെയാണ്. കായക്കുല വാങ്ങിയവരുടെ പേരുവിവരങ്ങൾ ചോദിച്ചറിയാനും നിരവധി പേർ കടകളിലേക്ക് വരുന്നതും ഓണനാളുകളിൽ പതിവാണ്.