Connect with us

Malappuram

സർക്കാർ ധനസഹായം വിതരണം ചെയ്തു; കവളപ്പാറ ഒരു വർഷത്തിനകം പൂർവസ്ഥിതിയിലേക്ക്

Published

|

Last Updated

കവളപ്പാറയിൽ മരിച്ചവരുടെ ആശ്രിതർ താമസിക്കുന്ന പോത്തുകല്ലിലെ ക്യാമ്പിൽ മന്ത്രി കെ ടി ജലീൽ സന്ദർശിക്കുന്നു

എടക്കര: കവളപ്പാറയെ ഒരു വർഷത്തിനകം പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് മന്ത്രി കെ ടി ജലീൽ.

കവളപ്പാറയിൽ മരിച്ചവർക്കുള്ള സർക്കാർ ധനസഹായം വിതരണം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ലക്ഷം രൂപ വീതം 36 പേരുടെ ആശ്രിതർ മന്ത്രിയിൽനിന്നും സഹായം ഏറ്റുവാങ്ങി.

ഇവിടെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളുടെ വലിയ യോജിപ്പ് രൂപപ്പെട്ട് വന്നിട്ടുണ്ട്. എല്ലാവരേയും ഉൾപ്പെടുത്തി റീബിൽഡ് നിലമ്പൂർ രൂപവത്കരിച്ചിട്ടുണ്ട്. ഈ സംവിധാനം നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ തന്നെ ഇത്തരം ഒരു സംവിധാനത്തിലൂടെ പുനരുദ്ധാരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
നഷ്ടപ്പെട്ട ജീവനുകൾ നമുക്ക് തിരിച്ച് കിട്ടില്ലെങ്കിലും ശേഷിക്കുന്നവർക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള സാഹചര്യമൊരുക്കും. അവർക്ക് ഉപജീവനത്തിൻറെ വഴികൾ റീബിൽഡ് നിലമ്പൂർ എന്ന സംവിധാനം വഴി കാണിച്ചുകൊടുക്കും. നഷ്ടത്തെകുറിച്ച് നാം ദുഖിക്കുകയല്ല വേണ്ടത്, ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗമാണ് തേടേണ്ടത്. കേവലം വീട് നിർമിച്ച് നൽകുന്നതിലപ്പുറം ഒരു കുടുംബത്തിലെ ഒരാൾക്കെങ്കലും ഒരു ജോലി ശരിയാക്കി കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest