ചോദ്യ പേപ്പര്‍ മലയാളത്തിലും; പി എസ് സിയുമായി 16ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

Posted on: September 10, 2019 12:13 pm | Last updated: September 10, 2019 at 12:13 pm

തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈമാസം 16ന് പി എസ് സി യുമായി ചര്‍ച്ചനടത്തും.

ഈ പ്രശ്‌നം സംബന്ധിച്ച് പി എസ് സി അധികാരികളുമായി സംസാരിക്കുമെന്ന് കഴിഞ്ഞ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വാക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16ലേക്ക് മാറ്റിയതെന്നാണ് വിവരം.