മധ്യപ്രദേശിലെ സ്ഥാന തര്‍ക്കം: സോണിയ- സിന്ധ്യ ചര്‍ച്ച ഇന്ന്

Posted on: September 10, 2019 10:38 am | Last updated: September 10, 2019 at 12:49 pm

ന്യൂഡല്‍ഹി: മധ്യപ്രദേശ് പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രൂക്ഷമായ വിഭാഗീയത പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടല്‍. ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. ജന്‍പഥിലെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. സിന്ധ്യയുടെ എതിരാളിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ നാളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. പി സി സി അധ്യക്ഷനായി തന്നെയോ, താന്‍ പിന്തുണക്കുന്നവരേയോ പിന്തുണക്കണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം. നിരവധി എം എല്‍ എമാര്‍ അദ്ദേഹത്തിന് പിന്നിലുണ്ട്. നേരത്തെ ബി ജെ പിയുമായും അദ്ദേഹം ചര്‍ച്ച നടത്തിയതായി ആരോപണമുണ്ടായിരുന്നു.