പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യ തകര്‍ത്തു; വീഡിയോ പുറത്ത്

Posted on: September 9, 2019 7:05 pm | Last updated: September 10, 2019 at 10:27 am

ന്യൂഡല്‍ഹി: അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച പാക് സൈന്യത്തിന്റെ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലില്‍ നടന്ന ഏറ്റുമുട്ടലില്‍ പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അഞ്ച് അംഗങ്ങളെയാണ് സൈന്യം വധിച്ചത്. കാട്ടില്‍ മരിച്ചു കിടക്കുന്ന ബാറ്റ് സംഘത്തില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ സൈന്യം നേരത്തെ പുറത്തുവിട്ടിരുന്നു.

രണ്ട് മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരുടെ മൃതദേഹങ്ങള്‍ക്കൊപ്പം പാക്കിസ്ഥാന്‍ പതാക, നുഴഞ്ഞ് കയറ്റക്കാരുടെ ബാഗ് എന്നിവയും കാണാം. പാക് സൈനിക പരിശീലന കേന്ദ്രങ്ങളില്‍ തീവ്രവാദികളെയും പരിശീലിപ്പിക്കാറുണ്ടെന്ന് ഇന്ത്യ പല തവണ അന്താരാഷ്ട്രവേദികളിലടക്കം ശക്തമായി ഉന്നയിച്ചിട്ടുള്ളതുമാണ്.

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്ന വീഡിയോ കരസേന പുറത്തുവിട്ടുന്നത്. കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റ് ലഫ്. ജനറല്‍ എസ് കെ സൈനി മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സിര്‍ ക്രിക്കില്‍ നിന്ന് ഉപേക്ഷിച്ച ബോട്ടുകള്‍ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം വ്യക്തമാക്കി.