മരടിലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാന്‍ ചീഫ് സെക്രട്ടറിയെത്തി; പ്രതിഷേധമുയര്‍ത്തി ഉടമകള്‍

Posted on: September 9, 2019 3:11 pm | Last updated: September 9, 2019 at 8:15 pm

കൊച്ചി: സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വന്‍ പ്രതിഷേധം. ഫ്‌ളാറ്റ് ഉടമകളാണ് തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ തടഞ്ഞുവെക്കുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തത്. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയം സന്ദര്‍ശിച്ച് പുറത്തിറങ്ങിയ ഉടനെയാണ് ടോം ജോസിനെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചത്.

കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ജില്ലാ കലക്ടര്‍ എസ് സുഹാസ്, ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.