Connect with us

Kerala

പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ കുറക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

Published

|

Last Updated

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പാക്കുന്നതില്‍ ഇളവിനായി സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. പോലീസ് പിഴ ചുമത്തുന്നതിനെതിരെ ജനങ്ങളില്‍ നിന്നും ഭരണ- പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. നിയമ വകുപ്പിനോടാണ് ഉപദേശം തേടിയിരിക്കുന്നത്.
നിയമോപദേശം തേടിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന പരിശോധനയില്‍ അയവ് വരുത്താന്‍ നിര്‍ദേശം നല്‍കിയതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

പുതിയ നിയമം നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ട്. എല്‍ ഡി എഫ് നിലപാടും ഇതാണ്. പിഴ തുക കുറക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകൂമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഇതിനാണ് നിയമോപദേശം തേടിയത്. ഓണക്കാലം കഴിയുന്നതുവരെ വ്യാപക പരിശോധനയും പുതിയ പിഴ ചുമത്തലും ഉണ്ടാകില്ല. ഓണത്തിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും മോട്ടോര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തത്കാലം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.