Connect with us

Gulf

ഹജ്ജ് : സേവന അനുഭവങ്ങള്‍ പങ്കുവെച്ച് ആര്‍.എസ്.സി ഹജ്ജ് വോളന്റീര്‍ സംഗമം സമാപിച്ചു

Published

|

Last Updated

ജിദ്ദ : ഹജ്ജ് ദിനങ്ങളില്‍ മക്കയിലും പരിസരത്തും നിസ്വാര്‍ത്ഥ സേവനം ചെയ്ത ഹജ്ജ് വാളന്റീര്‍മാരെ ജിദ്ദ രിസാല സ്റ്റഡി സര്‍ക്കിള്‍ ആദരിച്ചു. രിസാല സ്റ്റഡി സര്‍ക്കിളിന് ക്ക് കീഴില്‍ ആയിരത്തി ഇരുനൂറ് ഹജ്ജ് വളന്റീര്‍മാരാണ് പുണ്യ ഭൂമികളില്‍ ഈ വര്‍ഷത്തെ ഹജ്ജ് സേവന രംഗത്തുണ്ടായിരുന്നത്

ആത്മീയ സംതൃപ്തി ലക്ഷ്യം വെച്ച് ആത്മാര്‍ത്ഥമായി വളന്റീര്‍ സേവനത്തിനിറങ്ങിവരില്‍ കേരളത്തിന് പുറത്ത് നിന്നുള്ളവരും പങ്കാളികളായിരുന്നു. അറഫയിലും മിനയിലുമുണ്ടായ സേവന അനുഭവങ്ങള്‍ പങ്കു വെച്ച വളന്റീര്‍മാര്‍ ഹാജി മാരെ സഹായിക്കാനായ സന്തോഷങ്ങള്‍ പങ്കുവെച്ചു

ഹജ്ജ് സേവന രംഗത്ത് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വോളന്റീര്‍മാര്‍ രംഗത്ത് വരണമെന്ന് ഉത്ഘാടന പ്രസംഗം നടത്തിയ ആര്‍ എസ് സി ഹജ്ജ് വളന്റീര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റാഷീദ് മാട്ടൂല്‍ അഭിപ്രായപ്പെട്ടു. പരിമിതമായ സൗകര്യത്തിലും ത്യാഗ സമ്പൂര്‍ണ്ണമായ സേവനമാണ് ഹജ്ജ് വളന്റീര്‍ സംഘം മിനായില്‍ നല്‍കിയതെന്ന് അനുമോദന പ്രഭാഷണം നടത്തിയ ഐ.സി.എഫ് സര്‍ക്കിള്‍ സെക്രട്ടറി മുഹ്‌സിന്‍ സഖാഫി അഭിപ്രായപ്പെട്ടു.

വിവിധ മെഡിക്കല്‍ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവരുടെ സേവനം ഹാജിമാര്‍ക്ക് കൂടുതല്‍ ഗുണകരമായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നതിന് വേണ്ടി പ്രൊഫഷണല്‍ വളണ്ടിയര്‍മാരുടെ സംഘത്തെ തയ്യാറാക്കുമെന്ന് ഹജ്ജ് വോളന്റീര്‍ നാഷണല്‍ കോര്‍ഡിനേഷന്‍ സമിതി അംഗം നാസിം പാലക്കല്‍ അറിയിച്ചു.

മുഴുവന്‍ വളന്റീര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. നൗഫല്‍ മുസ്‌ലിയാര്‍, ഇര്‍ഷാദ് കടമ്പോട്ട്, ഫൈറൂസ് വെള്ളില എന്നിവര്‍ പങ്കെടുത്തു.

Latest