നോ പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തി ട്രാഫിക് ബോധവത്കരണത്തിന് പോയി; എംഎല്‍എക്ക് പോലീസ് പിഴയിട്ടു

Posted on: September 8, 2019 9:35 pm | Last updated: September 9, 2019 at 12:38 pm

ഭുവനേശ്വര്‍: നോ പാര്‍ക്കിങ് മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിന് പോയ എംഎല്‍എക്ക് പോലീസ് പിഴയിട്ടു. ഒഡീഷ്യയിലെ ഭുവനേശ്വറിലാണ് സംഭവം.

ബിജു ജനതാദള്‍ നേതാവും ഭുവനേശ്വര്‍ എംഎല്‍എയുമായ അനന്തനാരായണന്‍ ജനേക്കാണ് 500 രൂപ പിഴയൊടുക്കേണ്ടിവന്നത്. ഭുവനേശ്വറിലെ എ ജി സ്‌ക്വയറിന് സമീപത്തെ നോ പാര്‍ക്കിങ് മേഖലയിലാണ് എംഎല്‍എ വാഹനം നിര്‍ത്തിയിട്ട് ട്രാഫിക് ബോധവത്കരണ ക്ലാസെടുക്കാന്‍ പോയത്. അതേ സമയം തന്റെ ഡ്രൈവര്‍ നിയമം ലംഘിച്ച് കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നുവെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും എംഎല്‍എ സംഭവത്തോട് പ്രതികരിച്ചു