അസാധാരണ ആശയങ്ങള്‍ സ്വാഗതാര്‍ഹം

Posted on: September 8, 2019 9:04 pm | Last updated: September 8, 2019 at 9:04 pm

ദുബൈ: അസാധാരണമായ ആശയങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്തിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.

ഉന്നത ഉദ്യോഗസ്ഥരോടും പൗര പ്രമുഖരോടും സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ‘ഞാന്‍ എന്റെ ടീമുമായി വാര്‍ഷിക ആശയ വിനിമയ പരിപാടിക്ക് നേതൃത്വം നല്‍കി. വരുന്ന കാലഘട്ടത്തിന് അസാധാരണമായ ആശയങ്ങള്‍ ആവശ്യമാണ്.’ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പ്രതീക്ഷയുടെ ആറ് സന്ദേശം ശൈഖ് മുഹമ്മദ് പങ്കിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആശയവിനിമയം.