നൂറുല്‍ ഉലമ: ആശയ സംവാദങ്ങള്‍ പ്രോത്സാഹിപ്പിച്ച മഹാ ഗുരു

Posted on: September 8, 2019 8:46 pm | Last updated: September 8, 2019 at 8:46 pm

അല്‍ ജുബൈല്‍ : സമാധാന അന്തരീക്ഷത്തിലൂടെയാണ് മതം പ്രചരിക്കപ്പെട്ടതെന്നും സംഘര്‍ഷങ്ങളല്ല, മതങ്ങളും പ്രസ്ഥാനങ്ങളും തമ്മിലുള്ള ആശയസംവാദങ്ങളാണ് പ്രബോധന മാര്‍ഗമെന്നും പഠിപ്പിച്ച മഹാ ഗുരുവാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെന്നു ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട് അഭിപ്രായപ്പെട്ടു.

ഡിസംബറില്‍ നടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ഭാഗമായി ഒക്ടോബര്‍ മൂന്നിന് ദമ്മാമില്‍ നടക്കുന്ന മുല്‍തഖ അസ്സആദ ’19 പ്രഖ്യാപന സമ്മേളനം അല്‍ ജുബൈലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഐസിഎഫ് ജുബൈല്‍ സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ കരീം കാസിമി അധ്യക്ഷത വഹിച്ചു യുസുഫ് സഅദി അയ്യങ്കേരി പ്രാര്‍ത്ഥന നിര്‍വഹിച്ചു സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി മുഖ്യ പ്രഭാഷണം നടത്തി. അസ്സആദ കോര്‍ഡിനേറ്റര്‍ ലത്തീഫ് പള്ളത്തടുക്ക വിഷയതരണം നടത്തി.

കെസിഎഫ് ഇന്റര്‍നഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രെട്ടറി കമറുദ്ദീന്‍ ഗൂഡിനബളി, ഐസിഎഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് പബ്ലിക്കേഷന് സെക്രെട്ടറി ശരീഫ് മണ്ണൂര്‍,കെസിഎഫ് ന്യാഷണല്‍ ലീഡര്‍ ആസിഫ് ഗൂഡിനബളി, ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്റസ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍ നഷണല്‍ കണ്‍വീനര്‍ അന്‍സാര്‍ കൊട്ടുകാട്, ആശംസ അറിയിച്ചു. എന്‍ ജി സി കമ്പനി ഉടമ ഇന്‍തിയാസ്, ജുബൈല്‍ സഅദിയ പ്രസിഡന്റ് സമീഉല്ലാഹ് ഗൂഡിനബളി, ഡി കെ എസ് സി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് റഫീഖ് കെ എച് സൂറിഞ്ച പങ്കെടുത്തു. അബ്ദുല്‍ അസീസ് സഅദി സ്വാഗതവും ജലീല്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.