സഊദിയില്‍ നിസ്‌കാരത്തിനിടെ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

Posted on: September 8, 2019 8:38 pm | Last updated: September 8, 2019 at 8:38 pm

ദമാം: സുബ്ഹി നിസ്‌കാരത്തിനിടെ തിരുവനന്തപുരം കല്ലറ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.
കുറിഞ്ഞിലക്കാട് പ്ലാവില പുത്തന്‍ വീട്ടില്‍ ഹുസൈന്‍ (52 ) ആണ് മരിച്ചത്. നാരിയയില്‍ വെച്ച് ശനിയാഴ്ച പുലര്‍ച്ചെ പള്ളിയില്‍ സുബ്ഹി നിസ്‌കാരം നിര്‍വഹിക്കുമ്പോഴാണ് കുഴഞ്ഞുവീണത്.കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ജുബൈല്‍ പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാരിയയില്‍ കബറടക്കുമെന്ന് സഹോദരന്‍ റഫീഖ് അറിയിച്ചു.ഭാര്യ:സെലീന. മക്കള്‍:ആമിന, മറിയം, അബ്ദുല്ല, റഹ്മ സഹോദരങ്ങള്‍ : അബ്ദുല്‍ ഹലീം മൗലവി, റഫീഖ്(ഖഫ്ജി), അബ്ദുല്‍ കബീര്‍ മൗലവി, സക്കീന, താഹിറ.