Connect with us

Kerala

ശബരിമല: സുപ്രീം കോടതി വിധിക്കെതിരെ നിയമം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

കോട്ടയം:ശബരിമലയില്‍ യുവതീ പ്രവേശമനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് സര്‍ക്കാറിന് ബില്ല് കൊണ്ടുവരാനാകില്ല. വിധിക്കെതിരെ കേരളത്തില്‍ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലായില്‍ എത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ പിണറായി വിജയന്‍ പ്രാപ്തനല്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ താന്‍ അയക്കുന്ന കത്തുകള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും സദാനന്ദ ഗൗഡ ആരോപിച്ചു