ആത്മാഭിമാനമുണ്ടെങ്കില്‍ പി ജെ ജോസഫ് യു ഡി എഫ് വിടണം: കോടിയേരി

Posted on: September 8, 2019 1:04 am | Last updated: September 8, 2019 at 1:47 pm

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ യു ഡി എഫില്‍ നിന്ന് വിട്ടുപോരാന്‍ പി ജോ ജോസഫ് തയാറാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തടവറയിലാണ്. യു ഡി എഫിന്റെ തന്നെ പരിപാടിക്കിടെ ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും ചെന്നിത്തലക്കോ ഉമ്മന്‍ ചാണ്ടിക്കോ സാധിച്ചില്ല. ഇത്തരമൊരു അവസ്ഥ യു ഡി എഫിലെ ഒരു നേതാവിനും ഇതേവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കോടിയേരി പറഞ്ഞു.

യു ഡി എഫ് വിട്ടുവന്നാല്‍ ജോസഫിനെ ഇടതു മുന്നണി സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പുറത്തുവരുന്നവരെ ഉടന്‍ സ്വീകരിക്കുന്നത് ഇടതു മുന്നണിയുടെ നയമല്ലെന്ന് സി പി എം സെക്രട്ടറി വ്യക്തമാക്കി.