Connect with us

Ongoing News

സെറീന വില്യംസിനെ അട്ടിമറിച്ച് കനേഡിയൻ താരം ബിയാൻക ആൻഡ്രെസ്ക്യൂവിന് യുഎസ് ഓപ്പൺ കിരീടം

Published

|

Last Updated

ന്യൂയോർക്ക്: ലോകോത്തര താരം സെറീന വില്യംസിനെ അട്ടിമറിച്ച് കനേഡിയൻ കൗമാര താരം ബിയാൻക ആൻഡ്രെസ്ക്യൂ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി.  ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സെറീനയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ബിയാൻക പരാജയപ്പെടുത്തിയത്. തുടർച്ചയാായ മൂന്നാം ഫൈനലിൽ ആണ് സെറീന വില്യംസ്  പരാജയപ്പെടുന്നത്. സ്‌കോർ: 6-3,  7-5.