ക്യാന്‍സറിനടക്കം നിരവധി മരുന്നുകള്‍ ഗോമൂത്രം ഉപയോഗിച്ച് നിര്‍മിക്കുന്നു: കേന്ദ്രമന്ത്രി

Posted on: September 7, 2019 10:56 pm | Last updated: September 7, 2019 at 10:56 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഗോമൂത്രം ഉപയോഗിച്ചുള്ള മരുന്ന് ഉത്പ്പാദം നടക്കുന്നതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ചൗബേ. ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ വികസിപ്പിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗത്തിനടക്കം നിരവധി മരുന്നുകള്‍ ഗോമൂത്രം ഉപയോഗിച്ച് നിര്‍മിക്കുന്നതായും അദ്ദഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.